ഒരുപാട് പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോഴും ധൈര്യം പകരുന്നത് മകളുടെ മുഖം ഓർക്കുമ്പോഴാണെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള താരമാണ് ബാല. ഇപ്പോൾ തന്റെ മകൾ അവന്തികയെക്കുറിച്ചുള്ള ചോദ്യത്തിന് ബാല അവതാരകയോട് പറഞ്ഞ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
മോളുമായിട്ട് എത്ര അടുപ്പമുണ്ടെന്നായിരുന്നു അവതാരകയുടെ ചോദ്യം. ചോദ്യം കേട്ട് കുറച്ച് സമയം നിശബ്ദനായി നിന്നശേഷം ‘അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും. ഇതിൽ കൂടുതൽ എന്ത് പറയാൻ.അവളെ കൂടെ നിർത്തണം’ എന്നാണ് ബാല മറുപടി പറഞ്ഞത്.
ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിക്കുന്ന കുഞ്ഞ് അവന്തിക. 2010ൽ വിവാഹിതരായ ബാലയും അമൃതയും കഴിഞ്ഞ വർഷം നിയമപരമായി വേർപിരിഞ്ഞിരുന്നു.
Discussion about this post