മമ്മൂട്ടി നായകനായി തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഷൈലോക്ക്’. ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തിലെ മനോഹരമായ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘മാണിക്യ കിളിയേ, മരതക കുയിലേ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടത്.
സച്ചിന് രാജും ആല്വിന് എബി ജോര്‍ജും ദിവ്യ എസ് മേനോനും ക്രിസ്റ്റയും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. രാജ്കിരണിന്റെയും ഹരിനാരായണന്റേയും വരികള്‍ക്ക് ഗോപീ സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിങില്‍ പത്തൊമ്പതാം സ്ഥാനത്താണ് ഗാനമിപ്പോള്‍.
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിച്ച ചിത്രം കൂടിയാണിത്. മീനയാണ് ചിത്രത്തിലെ നായിക. രാജ്കിരണ്, ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുഡ്വില് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ഈ ചിത്രം നിര്‍മ്മിച്ചത്.
Discussion about this post