പ്രേക്ഷകര്‍ ഏറ്റവുമധികം ആകാംഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍-അന്‍വര്‍ റഷീദ് ചിത്രമാണ്’ട്രാന്‍സ്’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ‘രാത്ത്’ സോങിന്റെ ലിറിക്കല്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇപ്പോഴിതാ യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഗാനം. വ്യത്യസ്ത രീതിയിലുള്ള ഈ പാട്ടിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ജാക്സണ് വിജയന് സംഗീതം ഒരുക്കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സ്നേഹ ഖന്വാല്ക്കറും നേഹാ നായറും ചേര്‍ന്നാണ് ആലാപനം. ഗാനത്തിന്റെ ഹിന്ദിയിലുള്ള വരികള്‍ എഴുതിയിരിക്കുന്നത് കമല്‍ കാര്‍ത്തിക്കും മലയാളത്തിലെ വരികള്‍ എഴുതിയത് വിനായക് ശശികുമാറുമാണ്.
പ്രണയ ദിനമായ ഫെബ്രുവരി പതിനാലിന് ചിത്രം റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിലും നസ്രിയയും ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. സൗബിന് ഷാഹിര്‍, വിനായകന്, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്, അര്ജുന് അശോകന്, ശ്രീനാഥ് ഭാസി, സംവിധായകന് ഗൗതം മേനോന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post