മലയാളികള്‍ നെഞ്ചിലേറ്റിയ ചിത്രമാണ് സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രണയവര്‍ണ്ണങ്ങള്‍. ചിത്രത്തിലെ ഓരോ ഗാനങ്ങളും ഇന്നും ഹിറ്റാണ്. ചിത്രത്തിലെ പ്രധാന സെറ്റുകളില്‍ ഒന്നായിരുന്നു മഞ്ജുവും ദിവ്യയും താമസിച്ചിരുന്ന ഹോസ്റ്റല്‍. ഇപ്പോള്‍
22 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കോണി പടികള്‍ കയറി ഹോസ്റ്റലിലെത്തിയിരിക്കുകയാണ് മഞ്ജു.
ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചതുര്‍മുഖം എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് താരം പഴയ ലൊക്കേഷനില്‍ വീണ്ടുമെത്തിയത്.
1998ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സുരേഷ് ഗോപി, മഞ്ജു വാര്യര്‍,ദിവ്യ ഉണ്ണി,ബിജു മേനോന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഗിരീഷ് പുത്തഞ്ചേരി,സച്ചിദാനന്ദന്‍ പുഴങ്കര എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
അതേസമയം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം. സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘ദി ഹിഡന് ഫെയ്‌സ്’ എന്നാണ് ടാഗ് ലൈന്‍. നവാഗതരായ സലില്‍-രഞ്ജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
22 years!!!"Pranayavarnangal" was released on this day in 1998. Thanks #RajeevanFrancis for this video which took me "up" the memory lane! 😊#Pranayavarnangal #Chathurmukham
Posted by Manju Warrier on Thursday, January 23, 2020