‘കോട്ടയം കുഞ്ഞച്ചന്’ രണ്ടാം ഭാഗമില്ലെന്ന് വ്യക്തമാക്കി മിഥുന്‍ മാനുവല്‍ തോമസ്

മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ച കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് കാത്തിരുന്നത്. എന്നാല്‍ ആരാധകരെ നിരാശയിലാക്കി ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുമെന്ന് ‘ആട് 2’ എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിലാണ് മിഥുന്‍ പ്രഖ്യാപിച്ചിരുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ചിത്രം നിര്‍മ്മിക്കുമെന്നം അറിയിച്ചിരുന്നു.

കോട്ടയം കുഞ്ഞച്ചന് വേണ്ടി പലതവണ തിരക്കഥ പുതുക്കിപണിതിട്ടും തൃപ്തികരമായ നിലയില്‍ എത്താത്തതിനെ തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കുന്നത് എന്നാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതും പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടത്തോടെ കാണുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെ യോജിക്കുന്ന തരത്തില്‍ പുനരവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് ചിത്രം വേണ്ടെന്നുവെക്കാന്‍ താന്‍ തീരുമാനിച്ചതെന്നും മിഥുന്‍ വ്യക്തമാക്കി. 1990 ല്‍ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചന്‍ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്.

Exit mobile version