ഈ നടനെ മനസിലായോ ?

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക കൈയ്യടി നേടിയ ആന്റണി വര്‍ഗീസ് എന്ന പെപ്പെയെ ആരും മറന്ന് കാണില്ലലോ. ഇപ്പോള്‍ താരത്തിന്റെ ഒരു പഴയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന അടിക്കുറിപ്പോടെ ആന്റണി വര്‍ഗീസ് തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഒരു പൂന്തോട്ടത്തില്‍ ഒരു കഴുതയുടെ പ്രതിമയുടെ പുറത്ത് കയറി കുസൃതിച്ചരിയോടെ ഇരിക്കുന്ന രസകരമായ ചിത്രമാണ് ആന്റണി വര്‍ഗീസ് പങ്കുവെച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസൊക്കെ വച്ച് സ്‌റ്റൈലായിട്ടാണ് കക്ഷിയുടെ ഇരിപ്പ്. ഫോട്ടോക്ക് നിമിഷ സജയന്‍ അടക്കമുള്ള താരങ്ങള്‍ കമന്റുകളുമായെത്തിയിട്ടുണ്ട്.

2017ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വര്ഗീസിന്റെ വരവ്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജെല്ലിക്കട്ട് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2020ല്‍ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകുന്നുണ്ട് നടന്‍.

Exit mobile version