പ്രമുഖ വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയര്വേയ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം സോനം കപൂര്‍. താരത്തിന്റെ ബാഗ് നഷ്ടപ്പെട്ടതാണ് വിമര്‍ശനത്തിന് കാരണം. ഇനി ബ്രിട്ടീഷ് എയര്വേയ്സില് താന്‍ യാത്ര ചെയ്യില്ലെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.
‘ഈ മാസം ഇത് മൂന്നാം തവണയാണ് ഞാന്‍ ബ്രിട്ടീഷ് എയര്വേയ്സില് സഞ്ചരിക്കുന്നത്. ഇത് രണ്ടാം തവണയാണ് എനിക്ക് ബാഗ് നഷ്ടപ്പെടുന്നത്. ഇതില്‍ നിന്നൊക്കെ ഞാന്‍ ഒരു പാഠം പഠിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കലും ഞാന്‍ ബ്രിട്ടീഷ് എയര്വേയ്സില് യാത്ര ചെയ്യില്ല’ എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം താരത്തോട് ക്ഷമാപണം പറഞ്ഞ് ബ്രിട്ടീഷ് എയര്‍വേയ്സും രംഗത്ത് എത്തിയിട്ടുണ്ട്. ‘താങ്കളുടെ ലഗേജ് ലഭിക്കാന്‍ താമസം നേരിട്ടുവെന്ന് അറിഞ്ഞതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. വിമാനത്താവളത്തില്‍ അറിയിച്ചപ്പോള്‍ ട്രാക്കിംഗ് വിവരം ലഭിച്ചിരുന്നോ’ എന്നാണ് ബ്രിട്ടിഷ് എയര്‍വേയ്സ് ചോദിച്ചത്. അതേസമയം വിമാനക്കമ്പനി അധികൃതരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും താരം റിട്വീറ്റ് ചെയ്തു.
This is the third time ive traveled @British_Airways this month and the second time they’ve lost my bags. I think I’ve learnt my lesson. I’m never flying @British_Airways again.
— Sonam K Ahuja (@sonamakapoor) January 9, 2020
Discussion about this post