കൊച്ചി: ‘ബിഗ് ബോസ്’ രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തുമോയെന്ന ചോദ്യത്തിന് മറുപടിയുമായി ഗായിക അമൃത സുരേഷിന്റെ അനുജത്തിയും സംഗീതപരിപാടികളിലൂടെ ജനഹൃദയത്തിലേറിയ പാട്ടുകാരിയുമായ അഭിരാമി സുരേഷ്. ‘ബിഗ് ബോസ്’ രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി അഭിരാമിയെത്തുമോയെന്ന് എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരിക്കെയാണ് സത്യം വെളിപ്പെടുത്തി താരം എത്തിയത്.
ഏഷ്യാനെറ്റില്‍ ജനുവരി അഞ്ചിന് ആരംഭിക്കാനിരിക്കുന്ന ‘ബിഗ് ബോസ്’ രണ്ടാം സീസണില്‍ ഇല്ലെന്ന് അഭിരാമി വ്യക്തമാക്കി. തന്നെ ‘ബിഗ് ബോസ്’ ടീം സമീപിച്ചെങ്കിലും ചില പ്രൊഫഷണല്‍ കമ്മിറ്റ്മെന്റ്സ് ഉള്ളതിനാല്‍ പോകാന്‍ സാധിച്ചില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
‘ബിഗ് ബോസ്’ തനിക്ക് ഏറെ ഇഷ്ടമുള്ള ഷോയാണ് എന്നും തന്നെ പരിഗണിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അഭിരാമി പറഞ്ഞു. അതേസമയം തന്നെ സഹോദരി അമൃത സുരേഷും ഷോയില്‍ പങ്കെടുക്കുന്നില്ലെന്ന് അഭിരാമി അറിയിച്ചു. അമൃതംഗമയ എന്ന മ്യൂസ് ബാന്‍ഡിലൂടെ പ്രശസ്തരായ അമൃത സുരേഷും അഭിരാമി സുരേഷും യൂട്യൂബിലെ എജി വ്ലോഗ്സിലൂടെ ജനഹൃദയങ്ങള്‍ കവര്‍ന്നിരിക്കുകയാണ്.
Discussion about this post