ചിത്രം പൂവന് കോഴിയിലെ മാധുരി ജീവിതത്തിലെ ഒട്ടേറെ മാധുരിമാര്ക്കൊപ്പം പ്രതി പൂവന് കോഴി കണ്ടു. സെയില്‍സ് ഗേള്‍സിനൊപ്പം മഞ്ജു സിനിമ കണ്ടതിന് ശേഷം പാട്ടുപാടിയും കേക്ക് മുറിച്ചും ചിത്രത്തിന്റെ വിജയാഘോഷത്തിലും മഞ്ജു പങ്കാളിയായി.
സിനിമയിലെ സെയില്‍സ് ഗേളും യഥാര്‍ത്ഥ സെയില്‍സ് ഗേള്‍സും തമ്മിലുളള സമാഗമ വേദിയാവുകയായിരുന്നു, കച്ചവട സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്കായി തിരുവനന്തപുരം കാര്‍ണിവല്‍ സിനിമാസില്‍ നടത്തിയ പ്രത്യേക പ്രദര്‍ശനം. സംവിധായകനും നടനുമായ റോഷന് ആന്‍ഡ്രൂസും പരിപാടിയില്‍ പങ്കെടുത്തു.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും റോഷന് ആന്‍ഡ്രൂസും ഒന്നിച്ചെത്തിയ ചിത്രമാണ് പ്രതി പൂവന് കോഴി. റോഷന് ആദ്യമായി അഭിനേതാവിന്റെ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.
Discussion about this post