‘തന്നേക്കാള്‍ പ്രായം കുറഞ്ഞ ചുള്ളന്‍ ചെക്കനെ കെട്ടി തന്റെ മുന്നില്‍ വന്ന് ഞാന്‍ നില്‍ക്കും’; യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതായി ‘ധമാക്ക’ ട്രെയിലര്‍

‘ഒരു അഡാര്‍ ലൗവി’ന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ധമാക്ക’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ട്രെയിലര്‍. മോഹന്‍ലാല്‍ ചിത്രം ‘ഒളിമ്പ്യന്‍ അന്തോണി ആദ’ത്തില്‍ ടോണി ഐസക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അരുണാണ് ധമാക്കയിലെ നായകന്‍. നിക്കി ഗല്‍റാണിയാണ് നായിക.

മുകേഷ്, ഉര്‍വശി, ഇന്നസെന്റ്, സാബുമോന്‍, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, നൂറിന്‍ ഷെറീഫ്, ഷാലിന്‍ സോയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു കോമഡി എന്റര്‍ടെയ്നറാണ് ചിത്രം.

ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എംകെ നാസര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി രണ്ടിന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version