റോഷന് ആന്‍ഡ്രൂസ്-മഞ്ജു വാര്യര്‍ കൂട്ടുക്കെട്ടില്‍ തീയ്യേറ്ററുകളില്‍ എത്തിയ രണ്ടാമത്തെ ചിത്രമാണ് ‘പ്രതി പൂവന്‍കോഴി’. തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. പതിവു പോലെ ഇത്തവണയും ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ തന്റെ പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയില്ല. ഗംഭീര പ്രകടനമാണ് താരം ചിത്രത്തില്‍ കാഴ്ചവെച്ചത്. ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ തന്നില്‍ ഭദ്രമാണെന്ന വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തില്‍ കാഴ്ച വെച്ചത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി അനശ്വര രാജന്.
‘പേരില്‍ മാത്രമേ മാധൂരിന്നുള്ളൂ ,ആളിത്തിരി കയ്പാ.മഞ്ജു ചേച്ചീ മാധുരി പൊളിച്ചു. പ്രതി പൂവന്‍കോഴി കിടിലന്‍’ എന്നാണ് അനശ്വര ഫേസ്ബുക്കില്‍ കുറിച്ചത്. മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളുടെ വേഷം ചെയ്തത് അനശ്വര ആയിരുന്നു.
ചിത്രത്തില്‍ ‘മാധുരി’ എന്ന സെയില്‍സ് ഗേളായാണ് മഞ്ജു വാര്യര്‍ എത്തിയത്. ചിത്രത്തിലെ വില്ലന്‍ വേഷം കൈകാര്യം ചെയ്തത് സംവിധായകന് റോഷന് ആന്‍ഡ്രൂസ് തന്നെയാണ്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്.
Discussion about this post