മലയാളികളുടെ പ്രിയ ലാലേട്ടന് മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമയിലെ പ്രധാന ഭാഗങ്ങളെല്ലാം കോര്‍ത്തിണക്കിക്കൊണ്ട് പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തുന്ന രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. യൂട്യൂബില്‍ പങ്കുവെച്ച ട്രെയിലര്‍ പുറത്തിറങ്ങി ഏതാനും നിമിഷങ്ങള്‍ക്കുളളില്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും നേരത്തെ പുറത്ത് വിട്ടിരുന്നു. ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഇത് സ്വീകരിച്ചത്. ലേഡീസ് ആന്‍ഡ് ജെന്റില്മാന് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിക്കും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. 25 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എസ് ടാല്ക്കിസിന്റെ ബാനറില്‍ ഷാജിയും മനുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡ് താരം അര്‍ബാസ് ഖാന്, റജീന, സത്ന ടൈറ്റസ്, ജനാര്ദ്ദനന്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്, അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
Discussion about this post