വിവാദങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത് മമ്മൂട്ടി ചരിത്ര പുരുഷന്റെ വേഷത്തില്‍ എത്തുന്ന ‘മാമാങ്കം’ ഇന്ന് തീയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. നാല് ഭാഷകളിലായി 45 രാജ്യങ്ങളിലായി രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണിത്. മാമാങ്കം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്ന ആകാംക്ഷയിലാണ് മലയാള സിനിമാലോകം.
എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. അമ്പത് കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സുരേഷ് കൃഷ്ണ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, പ്രാചി തഹ്ലാന്‍, കവിയൂര്‍ പൊന്നമ്മ, മണിക്കുട്ടന്‍, ഇനിയ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post