ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ‘മൈ സാന്റ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദിലീപ് സാന്റാ ക്ലോസായി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ത്രീ ഡോട്ട്സ്, ഓര്‍ഡിനറി, മധുര നാരങ്ങ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സുഗീത് ആണ്.
ക്രിസ്മസ് കാലം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദിലീപിനോടൊപ്പം സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സാദ്ദിഖ്, ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ധര്മ്മജന് ബോള്‍ഗാട്ടി, ശശാങ്കന്, ധീരജ് രത്നം, അനുശ്രീ, മഞ്ജു പത്രോസ്, ബേബി മാനസ്വി, ബേബി ദേവനന്ദ തുടങ്ങിയവരും അഭിനയിക്കുന്നു.
ജെമിന് സിറിയക്കിന്റേതാണ് തിരക്കഥ. സന്തേഷ് വര്‍മ, നിഷാദ് മുഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ആണ് സംഗീതം. ഫൈസല്‍ അലി ഛായാഗ്രഹണം നിര്ഹിച്ചിരിക്കുന്നു. വാള് പോസ്റ്റര്‍ എന്റര്‍ടൈയ്ന്‍മെന്റ്സിന്റെ ബാനറില്‍ നിഷാദ് കോയ,അജീഷ് ഒ കെ,സജിത്ത് കൃഷ്ണ,സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബര്‍ 19 ന് റിലീസ് ചെയ്യും.
Discussion about this post