സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച് ലെജന്‍ഡ് ശരവണന്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശരവണ സ്റ്റോഴ്സിന്റെ ഉടമകൂടിയാണ് ഇദ്ദേഹം. ചിത്രത്തിന്റെ പൂജ ചെന്നൈ എവിഎം സ്റ്റുഡിയോയില്‍ വെച്ച് നടന്നു. ശരവണന് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിതിക തിവാരിയാണ് ചിത്രത്തില്‍ നായകിയായി എത്തുന്നത്.
ശരവണ സ്റ്റോഴ്സിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് ലെജന്‍ഡ് ശരവണന് എന്നറിയപ്പെടുന്ന ശരവണന് അഭിനയ രംഗത്ത് എത്തുന്നത്. തമന്ന, ഹന്‍സിക എന്നിവര്‍ക്കൊപ്പം അദ്ദേഹം വേഷമിട്ട പരസ്യചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
‘പ്രൊഡക്ഷന്‍ നമ്പര്‍ വണ്‍’ എന്നാണ് ചിത്രത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേര്. ജെഡി ആന്റ് ജെറി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായി എത്തിയ ‘ഉല്ലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ സംവിധായകരാണ് ഇവര്‍. പ്രഭു, വിവേക്, വിജയകുമാര്‍, നാസര്‍, കോവൈ സരള എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Discussion about this post