അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന തലൈവിയുടെ ടീസര്‍ പുറത്തിറങ്ങി.കങ്കണ റണൗട്ട് ജയലളിതയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എഎല്‍ വിജയ് ആണ്.
ചിത്രത്തില്‍ എംജിആറിന്റെ വേഷത്തിലെത്തുന്നത് അരവിന്ദ് സ്വാമി ആണ്. തമിഴ്- ഹിന്ദി- തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.
സിനിമയിലെ താരറാണിയില്‍ നിന്നും തമിഴ്നാടിന്റെ തലൈവിയായി വളര്‍ന്ന ജയലളിതയുടെ ജീവിതം പറയുന്ന ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര് വിജയേന്ദ്രയാണ്
Discussion about this post