തമിഴകത്തിന്റെ ആക്ഷന്‍ കിംഗ് അര്‍ജുനും മലയാളത്തിന്റെ ജനപ്രിയ താരം ദിലീപും ഒന്നിക്കുന്നു. പ്രിയതാരങ്ങളുടെ കൂട്ടായ്മയില്‍ മലയാളത്തില്‍ മറ്റൊരു ബഡ്ജറ്റ് കൂടി ഒരുങ്ങുകയാണ്. ജാക്ക് ഡാനിയല്‍ എന്നാണ് ചിത്രത്തിന്റെ പേര്.
ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം ജയസൂര്യയാണ്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന ജാക്ക് ഡാനിയലിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ദിലീപ് ഇപ്പോള്‍ ബാങ്കോക്കില്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ. ഡിങ്കനില്‍ അഭിനയിച്ച് വരികയാണ്.
അമ്പത് ദിവസമാണ് ഡിങ്കന്റെ ബാങ്കോക്ക് ഷെഡ്യൂള്‍ പ്ളാന്‍ ചെയ്തിരിക്കുന്നത്. ബാങ്കോക്കില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ദിലീപ് ബി ഉണ്ണിക്കൃഷ്ണന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന കോടതിസമക്ഷം ബാലന് വക്കീല്‍ പൂര്‍ത്തിയാക്കും.
Discussion about this post