ദൃശത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിന് ശേഷം മറ്റൊരു തമിഴ് ചിത്രവുമായി ജീത്തു ജോസഫ്. കാര്‍ത്തിയാണ് ചിത്രത്തിലെ നായകന്. ‘തമ്പി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് കാര്‍ത്തി ടീസറില്‍ എത്തിയിരിക്കുന്നത്. ‘കൈദി’യുടെ ഗംഭീര വിജയത്തിന് ശേഷം കാര്‍ത്തി നായകനായി എത്തുന്ന ചിത്രം കൂടിയാണിത്.
നിഖില വിമലാണ് ചിത്രത്തിലെ നായിക. ജ്യോതികയും സത്യരാജുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രം അടുത്തമാസം തീയ്യേറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ട്.
വയാകോം 18 സ്റ്റുഡിയോസും സുരാജ് സദാനയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോവിന്ദ് വസന്ദയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈദി’ കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രം കൂടിയാണ്. ചിത്രം ഇതിനോടകം തന്നെ നൂറുകോടി ക്ലബില്‍ ഇടംപിടിച്ചു. ആദ്യമായിട്ടാണ് കാര്‍ത്തിയുടെ ഒരു പടം നൂറുകോടി ക്ലബില്‍ ഇടംപിടിക്കുന്നത്.
Discussion about this post