നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കിയ ചിത്രമാണ് ‘മൂത്തോന്’. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് നിവിന്‍ ചിത്രത്തില്‍ എത്തിയത്. ഗംഭീര പ്രകടനമാണ് നിവിന്‍ ചിത്രത്തില്‍ കാഴ്ചവെച്ചത്. ഇപ്പോഴിതാ ചിത്രത്തെയും നിവിനെയും പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദന്. ഫേസ്ബുക്കിലൂടെ ആണ് താരം ചിത്രത്തെ പ്രശംസിച്ചത്. മൂത്തോന് കണ്ടെങ്കിലും ചിത്രത്തില്‍ ഒരിടത്ത് പോലും നിവിനെ കണ്ടില്ല എന്നാണ് താരം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
‘നിവിന്‍ പോളിയുടെ മൂത്തോന് കണ്ടു. പക്ഷേ അതില്‍ ഒരിടത്തും നിവിനെ കണ്ടില്ല. അഭിനന്ദനങ്ങള്‍ ബ്രോ. ലൗ ആക്ഷന്‍ ഡ്രാമയും മൂത്തോനും വളരെ വ്യത്യസ്തമാണ്. അതോടൊപ്പം തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതുമാണ്. സിനിമ കണ്ടിട്ടില്ലാത്തവര്‍ എത്രയും വേഗം തന്നെ പോയി കാണണം. ഗീതു മോഹന്‍ദാസ് ഭംഗിയാക്കി. മനോഹരമായ അവതരണം’ എന്നാണ് ഉണ്ണി മുകുന്ദന് ഫേസ്ബുക്കില്‍ കുറിച്ചത്.
ലക്ഷദ്വീപുകാരനായ പതിനാലുകാരന് തന്റെ മുതിര്‍ന്ന സഹോദരനെ തേടി മുംബൈയില്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. റോഷന് മാത്യു, ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, ദിലീഷ് പോത്തന്, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലക്ഷദ്വീപും മുംബൈയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മിനി സ്റ്റുഡിയോ, ജാര് പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന് അനുരാജ് കാശ്യപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Discussion about this post