കൊച്ചി: സംസ്ഥാനത്ത് നാളെ സിനിമാ ബന്ദ്. ജിഎസ്ടിക്കും ക്ഷേമനിധിക്കും പുറമെ വിനോദ നികുതി കൂടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണു തീയറ്ററുകള്‍ അടച്ചിടുന്നത്.
കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. വിനോദ നികുതി പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അസോസിയേഷന്‍ അംഗങ്ങളുടെ തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്.
വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നിലപാട് സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുന്നതാണ് എന്നാണ് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ വിശദീകരണം