ലാല്‍ജോസ് ബിജുമേനോനെ നായകനാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ‘നാല്‍പ്പത്തിയൊന്ന്’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ശരണം വിളിയോടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ആരംഭിക്കുന്നത്. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്കാരം കൂടിയാണ് ഈ ചിത്രം.
ഹാസ്യത്തോടൊപ്പം ആനുകാലിക സംഭവങ്ങളും കോര്‍ത്ത് ഇണക്കിയാണ് ലാല്‍ജോസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. നേരത്തേ പുറത്തുവിട്ട ചിത്രത്തിലെ ഗാനങ്ങളൊക്കെ ശ്രദ്ധേയമായിരുന്നു.
ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കണ്ണൂരിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. നവാഗതനായ പിജി പ്രഗീഷിന്റേതാണ് തിരക്കഥ. ലാല്‍ജോസിന്റെ തന്നെ എല്‍ജെ ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ഈ മാസം എട്ടിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തും.
Discussion about this post