ഇന്ത്യ മുഴുവന്‍ തരംഗമായിക്കൊണ്ടിരിക്കുന്ന മീ ടൂ ക്യംപെയ്നിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ആമീര്‍ഖാനും ഭാര്യ കിരണ്‍ റാവുവും രംഗത്ത്. ഇതിന്റെ ഭാഗമായി സംഗീതജ്ഞന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യുന്ന ‘മൊഗുള്‍’ ചിത്രത്തില്‍ നിന്നും പിന്മാറുകയാണെന്നും ഇരുവരും അറിയിച്ചു. സുഭാഷ് കപൂറിനെതിരെ നടി ഗീതിക ത്യാഗി ലൈംഗികാരോപണം നല്‍കിയതിന് പിന്നാലെയാണ് ക്യംപെയ്‌നിന് പിന്തുണയുമായി ഇരുവരും എത്തിയത്.
തങ്ങള്‍ ലൈംഗിക അതിക്രമങ്ങള്‍ നേരിട്ടവര്‍ക്കൊപ്പമാണെന്നും ആരോപണം നേരിടുന്നവരുമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അമീര്‍ ഖാന്‍ തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി. തങ്ങള്‍ ആരേയും കുറ്റക്കാരനാണെന്ന് വിധിക്കുന്നില്ല, അതിന് ഞങ്ങള്‍ കോടതിയോ അന്വേഷണ ഉദ്യോഗസ്ഥരോ അല്ല, കുറ്റം തെളിയുന്നതുവരെ ഞങ്ങള്‍ മാറി നില്‍ക്കുകയാണെന്നും അമീര്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.
മീ ടൂ ക്യംപെയ്ന്‍ ബോളിവുഡിന് ആത്മപരിശോധനയ്ക്കുള്ള അവസരമാണെന്നും സിനിമാ ലോകത്തെ സുരക്ഷിതവും സന്തോഷപ്രദവുമായ ഇടമാക്കി തീര്‍ക്കാന്‍ കലാകാരന്മാരെന്ന നിലയില്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ആമീര്‍ഖാനും ഭാര്യ കിരണ്‍ റാവുവും വ്യക്തമാക്കി. ടി സീരിയസിനൊപ്പം ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ആയിരുന്നു മൊഗുളിന്റെ സഹനിര്‍മ്മാതാവ്.
— Aamir Khan (@aamir_khan) October 10, 2018












Discussion about this post