അസ്‌ക്കര്‍ അലിയുടെ ‘ജീംബൂംബ’ ഹിന്ദിയില്‍ കണ്ടത് ഒരുകോടിയലധികം ആളുകള്‍!

മലയാളത്തില്‍ പോലും അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയ ചിത്രം ഹിന്ദിയില്‍ ഡബ് ചെയ്ത് റിലീസ് ചെയ്തപ്പോള്‍ യൂട്യൂബില്‍ കണ്ടത് ഒരു കോടിയിലധികം പേരാണ്

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌ക്കര്‍ അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ‘ജീംബൂംബ’. ഫെബ്രുവരി പത്തിന് റിലീസ് ചെയ്ത ചിത്രം മലയാളത്തില്‍ വിജയിച്ചിരുന്നില്ല. എന്നാല്‍ മറ്റ് മലയാളം ചിത്രത്തിന് ലഭിക്കാത്ത റെക്കോര്‍ഡ് നേട്ടമാണ് ഇപ്പോള്‍ ഈ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ഹിന്ദിക്കാരാണ് ഇപ്പോള്‍ ഈ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തില്‍ പോലും അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയ ചിത്രം ഹിന്ദിയില്‍ ഡബ് ചെയ്ത് റിലീസ് ചെയ്തപ്പോള്‍ യൂട്യൂബില്‍ കണ്ടത് ഒരു കോടിയിലധികം പേരാണ്. അതും വെറും രണ്ടാഴ്ചക്കുള്ളിലാണ് ഇത്രയും ആളുകള്‍ ഈ ചിത്രം കണ്ടിരിക്കുന്നത്. ഒക്ടോബര്‍ മൂന്നിനാണ് ചിത്രം മൊഴിമാറ്റം ചെയ്ത് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്.

അസ്‌കര്‍ അലിയെ നായകനാക്കി നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. അഞ്ജു കുര്യന്‍, സ്‌നേഹ നക്‌സേന, ബൈജു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മിസ്റ്റിക്ക് ഫ്രൈയിംസിന്റെ ബാനറില്‍ സച്ചിന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version