ഉലകനായകന് കമലഹാസനെതിരെ ആരോപണവുമായി നടിയും മോഡലും ബിഗ്ബോസ് തമിഴിലിലെ മത്സരാര്‍ത്ഥിയുമായ മീര മിഥുന് രംഗത്ത് എത്തിയിരുന്നു. ‘അഗ്നി സിറകുകള്‍’ എന്ന എന്ന തമിഴ് ചിത്രത്തില്‍ നിന്ന് താരത്തെ മാറ്റി പകരം അക്ഷര ഹാസനെ നായികയാക്കിയതിനെ തുടര്‍ന്നാണ് അവര്‍ കലഹാസനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. ഇപ്പോഴിതാ ബിഗ്ബോസ് തമിഴിലിലെ പുരുഷ മത്സരാര്‍ത്ഥികള്‍ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
ബിഗ് ബോസ് തമിഴില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് നടി മീര മിഥുന്. സംവിധായകനും നടനുമായ ചേരന് തന്നെ മോശമായ രീതിയില്‍ സ്പര്‍ശിച്ചുവെന്ന് ആരോപിച്ച് മീര ഷോയില്‍ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. എന്നാല്‍ മീരയുടെ ഈ ആരോപണം തെറ്റാണെന്നും മറ്റ് മത്സരാര്‍ഥികള്‍ ചേരനെ പിന്തുണയ്ക്കുകയും ചെയ്തതോടെ വിവാദം കെട്ടടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും താരം വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ഷോയിലെ പുരുഷ മത്സരാര്‍ത്ഥികള്‍ തന്റെ പിന്നാലെ ആയിരുന്നുവെന്നും അവര്‍ക്ക് തന്റെ കൂടെ സമയം ചെലവഴിക്കാന്‍ ആഗ്രമുണ്ടായിരുന്നുവെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ആ ഭീരുക്കള്‍ മറ്റുള്ള സ്ത്രീകളുടെ പിന്തുണ പോകുമോ എന്ന് ഭയന്ന് എന്നെ പുറത്താക്കാന്‍ ശ്രമിച്ചു. ഷോയിലെ എല്ലാവര്ക്കും എന്നോട് അസൂയയായിരുന്നു. കാരണം ഞാനാണ് ആ കൂട്ടത്തില്‍ ഏറ്റവും പ്രശസ്ത. തമിഴ്നാട്ടിലെ എല്ലാവര്ക്കും എന്നെ അറിയാം. തമിഴ്സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണ് എന്റേതെന്നുമാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എന്നാല്‍ മീരയുടെ ഈ പോസ്റ്റിന് താഴെ ആളുകളുടെ പരിഹാസവും ട്രോളുമാണ് നിറഞ്ഞിരിക്കുന്നത്. ഇതൊക്കെ പറയാന്‍ നിങ്ങള്‍ ആരാണ്? നിങ്ങള്‍ ഏത് സിനിമയിലാണ് അഭിനയിച്ചിട്ടുള്ളത്, രജനികാന്തിനേക്കാള് നിങ്ങള്‍ പ്രശസ്തയാണോ എന്ന് ചോദിച്ചാണ് നിരവധി പേര് രംഗത്ത് എത്തിയത്.
Discussion about this post