വരുണ്‍ തേജയുടെ ആ ചാലഞ്ച് ഏറ്റെടുത്ത് സായി പല്ലവി; ചിത്രം വൈറല്‍

ഇപ്പോള്‍ താരത്തിന്റെ ഒരു ഇന്‍സ്റ്റഗ്രാം കുറിപ്പാണ് വൈറലാകുന്നത്.

ആരാധകരുടെ ഇഷ്ടതാരമാണ് സായി പല്ലവി. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടുവാനും താരത്തിന് കഴിഞ്ഞു. വളരെ ചുരുക്കം ചിത്രങ്ങളില്‍ മാത്രമാണ് താരം എത്തിയിട്ടുള്ളത്. എന്നാല്‍ അതിലൂടെ നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഒരു ഇന്‍സ്റ്റഗ്രാം കുറിപ്പാണ് വൈറലാകുന്നത്.

ഗ്രീന്‍ ഇന്ത്യ ചാലഞ്ച് ആണ് കാര്യം. താരത്തിനെ ഗ്രീന്‍ ഇന്ത്യ ചാലഞ്ചുമായി ബന്ധപ്പെട്ട് ട്രീ ചാലഞ്ച് നടന്‍ വരുണ്‍ തേജ നടത്തിയിരുന്നു. മാത്രമല്ല, സായി പല്ലവിയെയും ചാലഞ്ച് ചെയ്യുകയായിരുന്നു. ഈ ചാലഞ്ചാണ് താരം ഏറ്റെടുത്തത്. മരം നടുന്ന ഒരു ചിത്രവും പങ്കുവെച്ച് ചാലഞ്ച് ഏറ്റെടുത്തുവെന്ന് സായി പല്ലവി പറയുന്നു. കൂടാതെ തെന്നിന്ത്യന്‍ നായിക സാമന്തയെയും നടന്‍ റാണദഗുബാട്ടിയെയും താരം ചാലഞ്ച് ചെയ്തിട്ടുണ്ട്.

വരുണ്‍ തേജയും സായി പല്ലവിയും ഒരുമിച്ചെത്തിയ ചിത്രമാണ് ഫിദ. ഇത് പ്രേക്ഷക മനം കീഴടക്കിയതുമാണ്. ഇപ്പോഴും ഫിദ എന്ന ചിത്രത്തെ ഇഷ്ടപ്പെടുന്നവരാണ് അധികവും.

Exit mobile version