ഗായിക അമൃതാ സുരേഷിന്റെയും നടന് ബാലയുടെയും മകള്‍ അവന്തിക സംഗീതലോകത്തേക്ക് ചുവടുവെക്കുന്നു. പട്ടുപാവാടയണിഞ്ഞ അവന്തികയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് അമൃതാ തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്.
‘നിങ്ങള്‍ ഏവരുടെയും അനുഗ്രഹത്തോടു കൂടി, ഞങ്ങളുടെ പപ്പുകുട്ടന് എന്നോടൊപ്പം സംഗീത യാത്ര ആരംഭിക്കുകയാണ്. ഈ മഹാനവമി ദിനത്തില്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചാണ് ആരംഭം. ജീവിതത്തിലെ അഭിലഷണീയ മുഹൂര്‍ത്തമാണിത്,’അമൃതാ കുറിക്കുന്നു.
തങ്ങളുടെ സന്തോഷങ്ങളും മറ്റും സോഷ്യല്‍ മീഡിയ വഴി അമൃതാ പങ്കുവെക്കാറുണ്ട്. മകള്‍ അവന്തിക എന്ന പപ്പുവിന്റെ ചിത്രങ്ങളും ഡാന്‍സുമെല്ലാം മുമ്പും വൈറലായിരുന്നു. മാത്രമല്ല ഇവര്‍ നടത്തുന്ന വ്ളോഗിനും ആരാധകര്‍ ഏറെയാണ്.
Discussion about this post