മിഥുന് മാനുവല്‍ തോമസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന ക്രൈം ത്രില്ലറായ ‘അഞ്ചാം പാതിരാ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെ സംവിധായകന് തന്നെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. മിഥുന് മാനുവല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രം കൂടിയാണിത്.
ഒരു ക്രൈം സീനാണ് പുറത്തുവിട്ട ഫസ്റ്റ് ലുക്കിലുള്ളത്. കുഞ്ചാക്കോ ബോബന്, ശ്രീനാഥ് ഭാസി, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് തുടങ്ങിയവരാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉണ്ട്. ഷറഫുദ്ദീന്, ഇന്ദ്രന്‍സ്, രമ്യ നമ്പീശന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കിയ ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ എന്ന ചിത്രത്തിന് ശേഷം മിഥുന് മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആട്, ആന്മരിയ കലിപ്പിലാണ്, അലമാര, ആട് 2 എന്നിവയാണ് മിഥുന് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.
Discussion about this post