മോഡിയും ട്രംപും തമ്മിലുള്ള ചങ്ങാത്തത്തെ വാഴ്ത്തി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍

മുംബൈ: മോഡിയും ട്രംപും തമ്മിലുള്ള ചങ്ങാത്തത്തെ വാഴ്ത്തി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. താരം സോഷ്യല്‍മീഡിയയിലൂടെയാണ് പ്രതികരണം അറിയിച്ചത്. ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നതാണ് ഈ സൗഹൃദമെന്നാണ് സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചത്. സല്‍മാന്റെ ട്വീറ്റിനെ നിരവധി പേര്‍ അഭിനന്ദിച്ചു.

ഇന്ത്യ-അമേരിക്കന്‍ ജനത മോഡിക്ക് നല്‍കിയ വരവേല്‍പ്പായ ഹൗഡി മോഡി വലിയ വിജയമായി മാറിക്കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മോഡിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഹൗഡി മോഡി എന്ന പരിപാടി.

Exit mobile version