വീണ്ടും പുരസ്കാര തിളക്കത്തില്‍ മലയാള ചിത്രം ‘കുഞ്ഞുദൈവം’. ഇത്തവണ ലോസ് ആഞ്ചലസ് ലവ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ രണ്ട് പുരസ്കാരമാണ് ചിത്രം കരസ്ഥമാക്കിയത്. മികച്ച സംവിധായകനും സംഗീത സംവിധായകനുമുള്ള അവാര്‍ഡുകളാണ് കുഞ്ഞുദൈവം സ്വന്തമാക്കിയത്. മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് മാത്യൂസ് പുളിക്കനാണ്. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകന്.
ജോജു ജോര്‍ജ്, സിദ്ധാര്‍ത്ഥ ശിവ, ബാലതാരം ആദിഷ് പ്രവീണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. നേരത്തേ മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡ് ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ആദിഷ് പ്രവീണ്‍ കരസ്ഥമാക്കിയിരുന്നു. ഇതിനു പുറമെ ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രത്തിന് പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.
ജിയോ ബേബിയുടെ ആദ്യ ചിത്രമായ രണ്ട് പെണ്‍കുട്ടികളിലെ പ്രകടനത്തിന് അന്ന ഫാത്തിമ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയിരുന്നു. ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ആണ് ജിയോ ബേബിയുടെ അടുത്ത ചിത്രം.
Discussion about this post