ധ്യാന്‍ ശ്രീനിവാസന് നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’. ഓണച്ചിത്രമായി തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. നിറഞ്ഞ സദസിലാണ് ഇപ്പോഴും ചിത്രത്തിന്റെ പ്രദര്‍ശനം. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര നായികയായി എത്തിയ മലയാള ചിത്രം കൂടിയാണിത്.
ചിത്രത്തെയും ചിത്രത്തിലെ ‘കുടുക്കുപൊട്ടിയ കുപ്പായം’ എന്ന ഗാനത്തെയും ഏറ്റെടുത്ത ആരാധകരുടെ ഒരു ആവശ്യം കേട്ടതിന്റെ ഞെട്ടലിലാണ് ചിത്രം നിര്‍മ്മിച്ച അജു വര്‍ഗീസ്. ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ ആവശ്യപ്പെട്ട് കൊണ്ട് പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നും 40 ഓളം മെസേജുകളാണ് അജുവിന് ഇതിനോടകം ലഭിച്ചത്. ചിത്രത്തില്‍ നിന്നും വെട്ടിച്ചെറുതാക്കിയ അമ്പലത്തിലെ സ്റ്റണ്ട് സീന്‍ ആണ് പ്രേക്ഷകര്‍ക്ക് ആവശ്യം.
ഈ ആവശ്യം കേട്ടപ്പോള്‍ ഒരു പെറ്റീഷന് അപേക്ഷ പോലെയാണ് തനിക്ക് തോന്നിയത് എന്നാണ് അജു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. എന്തായാലും ആ രംഗം തരാം എന്ന് അജു ആരാധകര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
Discussion about this post