സംവിധായകന് ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനും നടനുമായ സിദ്ധാര്‍ഥ് ഭരതന് വീണ്ടും വിവാഹിതനായി. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനാണ് വധു. വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടത്തിയ വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
നടി മഞ്ജു പിള്ളയാണ് വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 2009ലായിരുന്നു സിദ്ധാര്‍ഥിന്റെ ആദ്യ വിവാഹം. എന്നാല്‍ അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു. നമ്മള് എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ഥ് സിനിമാ രംഗത്തേയ്ക്ക് എത്തിയത്.
പിന്നീട് അച്ഛന് സംവിധാനം ചെയ്ത നിദ്രയുടെ റീമേക്കിലൂടെ സംവിധാന രംഗത്തേക്കും കടന്നു. ദിലീപിനെ നായകനാക്കി ‘ചന്ദ്രേട്ടന് എവിടെയാ’ എന്ന സിനിമയും സംവിധാനം ചെയ്തു. ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. നിരവധി പേര് താരത്തിന് ആശംസകള്‍ അറിയിച്ചു.
Discussion about this post