കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘ബ്രദേഴ്സ് ഡേ’യിലെ മനോഹരമായ താരാട്ട് പാട്ട് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സഹോദര സ്നേഹത്തിന്റെ മനോഹാരിതയാണ് പാട്ടില്‍ നിറയെ.
‘ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഭിജിത്ത് കൊല്ലമാണ്. ആദ്യ കേള്‍വിയില്‍ യേശുദാസാണ് ഗാനം ആലപിച്ചെന്നാണ് തോന്നുക. അത്രയും മനോഹരമായിട്ടാണ് അഭിജിത്ത് ഗാനം ആലപിച്ചിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് 4മ്യൂസിക്സ് ആണ്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്.
സസ്പെന്‍സും ആക്ഷനും കോമഡിയും കോര്‍ത്തിണക്കിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച വരവേല്‍പ്പ് പ്രേക്ഷകര്‍ നേരത്തേ നല്‍കിയിരുന്നു. വിജയരാഘവന്, ഐശ്വര്യ ലക്ഷ്മി, തമിഴ് നടന് പ്രസന്ന, പ്രയാഗാ മാര്ട്ടിന്, മഡോണ, മിയ ജോര്‍ജ്ജ്, ധര്മ്മജന്, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്, സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുളളത്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഓണത്തിന് ചിത്രം തീയ്യേറ്ററുകളിലെത്തും.
Discussion about this post