പരിഷ്കരിച്ച രൂപത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ്
കിടിലന്‍ മേക്ക് ഓവര്‍ നടത്തി നിരത്തിലേക്ക് ഇറങ്ങാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ്. പ്രശസ്ത ഡിസൈനിങ് ഗ്രൂപ്പായ ഐമര്‍ കസ്റ്റംസാണ് തണ്ടര്‍ ബേഡിന്റെ പരിഷ്കരിച്ച രൂപത്തിനു പിന്നില്‍ പ്രവര്തത്തിച്ചിരിക്കുന്നത്. ബോഡി കളറിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഐവറി ബ്ലാക്ക് തണ്ടര്‍ബേഡ് എന്നുതന്നെയാണ് കസ്റ്റം മോഡലിന് പേരുനല്‍കിയിരിക്കുന്നത്.
ട്രയംഫ് തണ്ടര്‍ബേഡ് എല്‍ടി അടിസ്ഥാനപ്പെടുത്തിയുള്ള ഡിസൈനാണ് ഈ ബൈക്കിന്റെ മുന്‍ഭാഗത്ത് നല്‍കിയിട്ടുള്ളത്. ട്വിന്‍ ഹെഡ് ലെറ്റാണ് മുന്‍ഭാഗത്തെ മുഖ്യാകര്‍ഷണം. മുന്‍ഭാഗത്തെ അലോയ് വീല്‍ ഡ്യുവണ്‍ ടോണ്‍ നല്കി 19 ഇഞ്ചാക്കി മാറ്റിയിട്ടുണ്ട്. 15 ഇഞ്ചാണ് പിന്‍ഭാഗത്തെ വീല്‍. വെള്ളനിറമാണ് ഫ്യുവല്‍ ടാങ്കിനുള്ളത്. ടാങ്കിന് മുകളില്‍ ഗോള്‍ഡന്‍ നിറത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് എന്നു ആലേഖനം ചെയ്തിരിക്കുന്നതായി കാണാം. ദീര്‍ഘയാത്രകള്‍ക്ക് യോജിക്കുന്ന തരത്തിലാണ് സീറ്റിന്റെ ക്രമീകരണം. ഫ്രണ്ട് സസ്പെന്ഷന് കവറിങ് നല്‍കിയിട്ടുണ്ട്.
ഹാന്‍ഡില്‍ ബാറിലും മഡ് ഗാര്‍ഡിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഹാന്‍ഡില്‍ ബാറിന്റെ അറ്റത്തായിട്ടാണ് മിററിന്റെ സ്ഥാനം എന്നത് എടുത്തുപറയേണ്ടൊരു പുതുമതന്നെയാണ്. കരുത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 27.2 ബിഎച്ച്പിയും 41.2 എന്‍എം ടോര്‍ക്കും നല്കുന്ന 499സിസി സിങ്കിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചെക്റ്റഡ് എന്‍ജിനാണ് ഈ ബൈക്കിന്റെ കരുത്ത്. 5 സ്പീഡ് ഗിയര്‍ബോക്സും എന്‍ജിനില്‍ ഘടിപ്പിച്ചിട്ടുണ്ട്.
Read more news : www.bignewslive.com
Follow us on facebook : www.facebook.com/bignewslive
Comments
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+m to swap language)