എമിറേറ്റ്‌സ് അപകടം: പു:നര്‍ജന്മത്തിന്റെ നിര്‍വൃതിയില്‍ ഡോ. ഷാജിയും കുടുംബവും 'ആ ദിനം ഓര്‍ക്കുന്നു'

emirates, dubai, accident
-ഈപ്പന്‍ തോമസ്, ദുബായ് മാവേലിക്കര പല്ലാരിമംഗലം സ്വദേശിയായ ഡോ. ഷാജിയുടേയും കുടുംബത്തിന്റേയും ഉല്ലാസപ്രദമായ അവധിക്കാലത്തിനു ശേഷമുള്ള ദുബായിലേക്കുള്ള മടക്കയാത്രയാണ് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത യാത്രയായത്. ഷാജിയും കുടുബവും ആ ദിനമോര്‍ക്കുന്നു. യാത്രകളെ ഏറെയിഷ്ടപ്പെടുന്ന ഡോ. ഷാജി ലോകത്തിലെ വിവിധ യാത്രകളുടെ അനുഭവപരിചയം വച്ച് ഇഷ്ട എയര്‍ലൈനായി എമിറേറ്റ്‌സ് തെരഞ്ഞെടുത്തത് ഒരത്ഭുതമല്ല. തിരുവനന്തപുരത്തു നിന്നും യാത്ര തുടര്‍ന്ന വിമാനം ദുബായുടെ മുകളിലെത്തി മുപ്പതു നിമിഷങ്ങള്‍ക്കുള്ളില്‍ ലാന്റിങ്ങ് നടത്തും എന്ന സന്ദേശം യാത്രക്കാര്‍ക്ക് പതിവുപോലെ നല്കി. ഇറങ്ങാനുള്ള എല്ലാ തയ്യാറെടുപ്പുകളും സാധാരണ പോലെ നടത്തുന്നതിനിടയിലാണ് ഭാര്യാ റീന ഏഴു മിനിറ്റ് എന്നുള്ള ഡിസ്‌പ്ലേ പെട്ടെന്നു നിശ്ചലമായതു ശ്രദ്ധിച്ചത്. എങ്കിലും അസ്വഭാവികമായൊന്നും തോന്നാഞ്ഞതു കാരണം പതിവുപോലെ തന്നെ സീറ്റില്‍ ഇരുന്നു.   പെട്ടെന്നാണ് വലിയ കുലുക്കത്തോടെ വിമാനം നിലത്തിറങ്ങിയത് ബോയിങ്ങ് 777 വിഭാഗത്തിലുള്ള വലിയ വിമാനമായതുകൊണ്ട് ഇടിച്ചിറങ്ങിയെന്ന കാര്യമൊന്നും യാത്രക്കാരറിഞ്ഞില്ല. വലതു വശത്ത് ചെറിയ പുക കണ്ട ഷാജി എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കി വേഗം ഇറങ്ങാനുള്ള തത്രപാടിലായി പൈലറ്റിന്റേയും വിമാന ജോലിക്കാരുടേയും ആത്മസംയമനവും കാര്യക്ഷമതയെയും പറ്റി എത്ര പറഞ്ഞിട്ടും ഷാജിക്ക് മതിയാവുന്നില്ല കാരണം യാത്രക്കാര്‍ക്കൊരു സൂചന പോലും നല്കാതെ വിദഗ്ദമായി വിമാനം ഇടിച്ചിറക്കുകയും അപകട സൂചന നല്കി യാത്രക്കാരെ പരിഭ്രാന്തരാക്കാതിരിക്കുകയും ചെയ്തതിലൂടെ തൊണ്ണൂറു സെക്കന്റിനുള്ളില്‍  എല്ലാവരെയും പുറത്തിറക്കി രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കിയത് അവര്‍ തന്നെയാണ്.   [caption id="attachment_217302" align="aligncenter" width="579"] ഡോ. ഷാജിയും കുടുംബവും.(ഫോട്ടോ: ബിനു ബാലൻ) ഡോ. ഷാജിയും കുടുംബവും.(ഫോട്ടോ: ബിനു ബാലൻ)[/caption] ലാപ്‌ടോപ് ട്രോളുകളുമായി ബന്ധപ്പെട്ടും ഡോ. ഷാജിയക്ക് ചിലത് പറയാനുണ്ട്. കാരണം യാതൊരു അപായസൂചനയുമില്ലാതെ ഇറങ്ങിയ വിമാനത്തില്‍ നിന്ന് എല്ലാവരും ഹാന്‍ഡ് ബാഗേജുമായാണ് പുറത്തിറങ്ങിയത് അവസാന നിമിഷത്തിലാണ് ഇത്ര ഭീകര അപടത്തില്‍ നിന്നാണ് ഞങ്ങള്‍ രക്ഷപെട്ടതെന്ന് മനസ്സിലായത് അല്ലെങ്കില്‍ ആരേലും നമ്മളുടെയും കൂടെയുള്ളവരുടേയും ജീവനില്‍ വലുതായി മറ്റെന്തെങ്കിലും കരുതുമോ?, അദ്ദേഹം ചോദിക്കുന്നു.   ഈ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. ഷാജിയ്ക്ക് യാത്ര ചെയ്യുന്നവരോടൊരു ഉപദേശമുണ്ട് നിങ്ങളുടെ പാസ്‌പോര്‍ട്ട്, വിലയേറിയ മറ്റു രേഖകള്‍, ബാങ്ക് കാര്‍ഡുകള്‍, ചെക്ക്‌ ബുക്കുകള്‍ മുതലായവ വളരെ ചെറിയ ബാഗിലാക്കി (വെള്ളം കയറാത്തതെങ്കില്‍ നല്ലത് )കൈയ്യില്‍ സൂക്ഷിക്കുക അടിയന്തിര സാഹചര്യങ്ങളില്‍ നിങ്ങള്‍ക്കത് ഉപകാരപ്രദമായേക്കാം. ദുബായ് എയര്‍പോര്‍ട്ടതോറിറ്റിയുടേയുംഎമിറേറ്റസിന്റേറയും പരിചരണത്തെ അദ്ദേഹം വളരെ വിലമതിക്കുന്നു.   [caption id="attachment_217303" align="aligncenter" width="579"]ഡോ. ഷാജിയും സംഘവും സുരക്ഷാ ഉദ്യോഗസ്ഥന്‍ ജാസിം അല്‍ ബലൂഷിയുടെ ഭവനം സന്ദര്‍ശിച്ചപ്പോള്‍  (ഫോട്ടോ: ബിനു ബാലൻ) ഡോ. ഷാജിയും സംഘവും സുരക്ഷാ ഉദ്യോഗസ്ഥന്‍ ജാസിം അല്‍ ബലൂഷിയുടെ ഭവനം സന്ദര്‍ശിച്ചപ്പോള്‍[/caption]   അദ്ദേഹത്തിന്റെ വലിയ വിഷമങ്ങളിലൊന്ന് തങ്ങളുള്‍പ്പെട്ട അവസാന യാത്രക്കാരെ വരെ രക്ഷപ്പെടുത്തി മരണം വരിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍ ജാസിം അല്‍ ബലൂഷിയുടെ വിയോഗമാണ്. അദ്ദേഹത്തിന്റെ വസതിയിലെത്തി കുടുംബാഗങ്ങളെ ഷാജിയും മറ്റു യാത്രക്കാരും ചേര്‍ന്ന് സന്ദര്‍ശിച്ച് അശോചനമറിയിക്കകയും ചെയ്തു. അദ്ദേഹത്തോടൊപ്പം ഭാര്യ റീന ഷാജി (കറ്റാനം സ്വദേശിനി )മക്കളായ ഷെറിന്‍, ശ്രേയ, ശ്രദ്ധ എന്നിവരുമുണ്ടായിരുന്നു. It's a miracle  തിരിഞ്ഞു നോക്കുമ്പോള്‍ ഷാജിക്കും കുടുബത്തിനും പറയാനതു മാത്രം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)