വൈദ്യുതി കുടിശിക വരുത്തി; ഡിസ്‌കണക്ഷന്‍ ജോലിയ്ക്കായി എത്തിയ ലൈന്‍മാനെ ബിസിനസുകാരനും ഗുണ്ടാ സംഘവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു

tax evasion, electricity employee attacked
കൊല്ലം: വൈദ്യുതി കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ഡിസ്‌കണക്ഷന്‍ ജോലിയ്ക്കായി എത്തിയ ലൈന്‍മാനെ ബിസിനസുകാരനും ഗുണ്ടാ സംഘവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ചാത്തന്നൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷനു കീഴിലെ കൊട്ടിയം സെക്ഷനിലാണ് സംഭവം. സെക്ഷനിലെ ലൈന്‍മാന്‍ നിസാമുദ്ദീനാണ് മര്‍ദ്ദനമേറ്റത്. വൈദ്യുതി കുടിശ്ശിക വരുത്തിയ 'വലിയവീട്ടില്‍ യൂസ്ഡ് കാര്‍' എന്ന സ്ഥാപനത്തില്‍ ഡിസ്‌കഷന്‍ ജോലിയുമായി ബന്ധപ്പെട്ടു എത്തിയ നിസാമുദ്ദീനെ സ്ഥാപനം ഉടമയും സെക്യൂരിറ്റി ജീവനക്കാരനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. മര്‍ദ്ദനമേറ്റ ലൈന്‍മാന്‍ നിസാമുദ്ദീനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു സെക്യുരിറ്റി ജീവനക്കാരന്‍ ജോര്‍ജ് ജേക്കബിനെ കൊട്ടിയം പോലീസ് അറസ്റ്റു ചെയ്തു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)