രണ്ടു മുതല്‍ മൂന്നു മിനിട്ടു വരെ ദൈര്‍ഘ്യമുള്ള സിനിമ മൊബൈലില്‍ തല്‍സമയം നിര്‍മിക്കാനും അതിന്റെ മത്സരത്തില്‍ പങ്കെടുക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ ഹൈദരബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജിലാണ് മത്സരം.
ഗ്രാമവികസന വിഷയങ്ങള്‍ അടിസ്ഥാനപ്പെടുത്തി നവംബര്‍ 19നും 20നുമായി നടക്കുന്ന ദേശീയ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായാണ് മത്സരം. പങ്കെടുക്കാന്‍ ഒക്ടോബര്‍ 31നകം http://http://nird.org.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
ഫിലിം ഫെസ്റ്റിവലില്‍ സിനിമ/ ഡോക്യുമെന്ററികളുടെ മത്സരവും പ്രദര്‍ശനവും ഉണ്ടാകും. അമെച്ചര്‍/ പ്രൊഫഷണല്‍, സിനിമാ/ ഡോക്യുമെന്ററി നിര്‍മാതാക്കള്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തിലേക്കും സ്‌ക്രീനിങ്ങിനും എന്‍ട്രി നല്‍കാം. ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ട നയങ്ങള്‍, സാമൂഹ്യ പ്രശ്‌നങ്ങള്‍, നവീനതയും സാങ്കേതിക വിദ്യയും കലാരൂപങ്ങള്‍ തുടങ്ങിയ നാല് മേഖലകളില്‍ അധിഷ്ഠിതമായിരിക്കണം സിനിമകള്‍. പരമാവധി ദൈര്‍ഘ്യം 15 മിനിട്ട്. ഇംഗ്ലീഷിലോ ഹിന്ദിയിലോ അല്ലാത്ത എന്‍ട്രികള്‍ക്ക് ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ ഉണ്ടാവണം. കഴിഞ്ഞ മൂന്നുവര്‍ഷത്തിനകം നിര്‍മിച്ചതായിരിക്കണം. ഓരോ വിഭാഗത്തിലെയും മികച്ച എന്‍ട്രിക്ക് കാഷ് അവാര്‍ഡും മെമന്റോയും നല്‍കും.
Discussion about this post