തൃശ്ശൂര്‍ : ഗവണ്മെന്റ് പോളിടെക്നിക് കോളേജുകളിലും, ആർട്സ് & സയന്‍സ് കോളേജുകളിലും ഒരു വര്‍ഷത്തെ പ്രഫണല്‍ ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി. സംസ്ഥാന സർക്കാരിന്റെ തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് എസ്എസ്എല്‍സി കഴിഞ്ഞവർക്ക് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കോളേജുകളിലും പോളീടെക്നിക്കുകളിലും ചേർന്ന് പഠിക്കാനുള്ള അവസരം നൽകുന്നത് .
ലോജിസ്റ്റിക്സ്, ഓട്ടോമൊബൈല്‍, ഇന്‍സ്ട്രമെന്റേഷന്‍, ഫയര്‍ ആന്റ് സേഫ്റ്റി, ഇലക്ട്രിക്കല്‍, ഫൈബര്‍ ഒപിറ്റിക്സ് ആന്റ് സിസിടിവി തുടങ്ങിയ കോഴിസുകളിലാണ് പ്രവേശനം. www.ccekcampus.org എന്ന സൈറ്റില്‍ നിന്നു ഫോമുകൾ ഡൗണ്‍ലോഡ് ചെയ്യാം. പഠിക്കുവാന്‍ ആഗ്രഹിക്കുന്ന പോളീടെക്നിക്കുകളിലെയും കോളേജിലെയും തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏതൊക്കെ കോളേജുകളിലും പോളീടെക്നിക്കുകളിലും കോഴ്സുകൾ പഠിപ്പിക്കുന്നുണ്ട് ,ഓരോ കോഴ്സിന്റേയും ഫീസ് ,
എസ് സി / എസ് ടി വിദ്യാർത്ഥികൾക്കുള്ള ഫീസ് ഇളവ് തുടങ്ങിയ കുടൂതല്‍ വിവരങ്ങള്‍ക്ക്,
9645908004 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഒരു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി
Discussion about this post