ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് അയക്കുന്ന ഇ മെയില്‍ പരാതിയുടെ കോപ്പി സൗമ്യയുടെ അമ്മയ്ക്ക് നല്‍കി പ്രകാശനം ചെയ്തു

പാലക്കാട്: പൂനൈ ഇന്‍ഫോസിസിലെ ജീവനക്കാരിയായ കോഴിക്കോട് സ്വദേശി രസീല രാജുവിന്റെ കൊലപാതകമടക്കം ഐടി മേഖലകള്‍ ഉള്‍പ്പടെ രാജ്യത്തെ നിരവധി തൊഴിലിടങ്ങളില്‍ വനിതാജീവനക്കാര്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും നീതി നിഷേധങ്ങളും മുന്‍നിര്‍ത്തി സ്ത്രീസുരക്ഷ ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാജ്യവാപകമായി ക്യാംപയിന്‍ നടത്തി അയക്കുന്ന ഈ മെയില്‍ പരാതിയുടെ കോപ്പി പ്രകാശനം ചെയ്തു. ഗോവിന്ദചാമി മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ സുമതിക്ക് നല്‍കിയാണ് ഡിവൈഎഫ്‌ഐ ദേശീയ അദ്ധ്യക്ഷന്‍ അഡ്വ. പിഎ മുഹമ്മദ് റിയാസ് പരാതിയുടെ ആദ്യകോപ്പി പ്രകാശനം ചെയ്തത്. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഡ്വ. റജീന, നിതില്‍ കണിച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി. നവമാധ്യമങ്ങളിലും ക്യാമ്ബയിന്റെ പ്രചാരണം ശക്തമാണ്.രാജ്യവ്യാപകമായി ജനങ്ങള്‍ ക്യാമ്പയിന്‍ ഏറ്റെടുത്തുകഴിഞ്ഞതായി മുഹമ്മദ് റിയാസ് പറഞ്ഞു. ഫെബ്രുവരി 22 ന് ആണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയും, രസില രാജുവിന് നീതിലഭിക്കുന്നത് ഉള്‍പ്പടെ വിവിധ ആവശ്യങ്ങളും ഉള്‍പ്പെടുത്തി രാജ്യ വ്യാപകമായി ഇമെയില്‍ പരാതികള്‍ അയക്കുന്നത്. ഇതിനായി നഗരങ്ങളില്‍ പ്രത്യേക ബൂത്തുകള്‍ ആരംഭിക്കും. ഐടി മേഖലയില്‍ കടുത്ത ചൂഷണമാണ് നടക്കുന്നതെന്നും ഗ്രിവന്‍സ് കമ്മിറ്റികളില്‍ പോലും ജീവനക്കാരുടെ പ്രതിനിധികള്‍ ഇല്ലെന്നും ഐടി കമ്പനികള്‍ നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ഒന്നും പാലിക്കപ്പെടുന്നില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. രസീലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഉണ്ടെന്നാണ് രസീലയയുടെ അച്ഛനും സഹോദരനും ആരോപിക്കുന്നത്. ഞായറാഴ്ച എന്തിനാണ് ജോലിചെയ്യിപ്പിച്ചത് എന്നത് ഉള്‍പ്പടെ പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല. ഇക്കാര്യത്തില്‍ ഉടന്‍ സമഗ്ര അന്വേഷണം വേണമെന്ന് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു. രസീല രാജുവിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം നടത്തുക, ഐടി കമ്പനികളിലും ബിപിഒകളിലും സ്ത്രീകള്‍ത്ത് ശക്തമായ സുരക്ഷ ഒരുക്കുക, തൊഴിലിടങ്ങളില്‍ ആക്രമണങ്ങളേയും അപകടങ്ങളേയും പ്രതിരോധിക്കാനുള്ള പരിശീലനം നല്‍കുക, തുടങ്ങി വിവിധ ആവശ്യങ്ങള്‍ ആണ് ഡിവൈഎഫ്‌ഐ ഇ മെയില്‍ ക്യാപയിനിലൂടെ ഉയര്‍ത്തുന്നത്. വനിതാ ജീവനക്കാര്‍ക്ക് ജോലി സ്ഥലത്ത് ഉണ്ടാകുന്ന എല്ലാ വീഴ്ചകളുടേയും ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)