ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് സൗരവ് ഗാംഗുലിയെയും ബോര്‍ഡ് വൈസ് പ്രസിഡന്റ് ടിസി മാത്യുവിനെയും പരിഗണിക്കും
മുംബൈ: ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, ബോര്‍ഡ് വൈസ് പ്രസിഡന്റ് ടിസി മാത്യു എന്നിവരെ പരിഗണിക്കുന്നു. ബിസിസിഐ പ്രസിഡന്റിനെയും സെക്രട്ടറിയെയും പുറത്താക്കിയ സുപ്രീംകോടതി വൈസ് പ്രസിഡന്റ്, ജോയന്റ് സെക്രട്ടറി സ്ഥാനങ്ങളിലുള്ളവരില്നിന്ന് യോഗ്യരായവര്‍ക്ക് ഇടക്കാല ചുമതല നല്‍കാനാണ് നിര്‍ദേശിച്ചത്. ലോധ കമ്മിറ്റി മാനദണ്ഡങ്ങള്‍ പാലിക്കുന്ന മുതിര്‍ന്ന ഭാരവാഹിയെ പരിഗണിക്കണമെന്നാണ് അമിക്കസ് ക്യൂറിമാരായ ഫാലി എസ് നരിമാന്, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരോട് നിര്‍ദ്ദേശിച്ചത്. നിലവില്‍ ജോയന്റ് സെക്രട്ടറിയായ അമിതാഭ് ചൗധരി സെക്രട്ടറിയാവും.
എന്നാല്‍, പ്രസിഡന്റ് സ്ഥാനത്തേക്ക് ആര് വരും എന്നതു സംബന്ധിച്ച് അനിശ്ചിതാവസ്ഥയാണുള്ളത്. സെന്‍ട്രല്‍ സോണ്‍ പ്രതിനിധി സികെ ഖന്നയാണ് മുതിര്‍ന്ന വൈസ് പ്രസിഡന്റ്. എന്നാല്‍, ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്ന ഖന്നയെ അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്യില്ല. ഈസ്റ്റ് സോണ്‍ പ്രതിനിധി ഗൗതം റോയ്, സൗത്ത് സോണ്‍ പ്രതിനിധി ഡോ. ഗംഗ രാജു എന്നിവര്‍ക്കെതിരെയും ആരോപണങ്ങളുണ്ട്. കെസിഎ പ്രസിഡന്റ് ടിസി മാത്യു, നോര്‍ത്ത് സോണില്‍നിന്നുള്ള എംഎല് നെഹ്റു, എന്നിവരാണ് മറ്റു രണ്ട് വൈസ് പ്രസിഡന്റുമാര്‍. ലോധ മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യതരായ ഇവരില്‍ ആരെങ്കിലും പ്രസിഡന്റാവുമോയെന്നാണ് കാത്തിരിപ്പ്. ഇത് കൂടാതെയാണ് സൗരവ് ഗാംഗുലിയുടെ പേരും ഉയരുന്നത്. അതേസമയം, ഇടക്കാല ഭാരവാഹികള്‍ സ്ഥാനമേല്ക്കുന്നതുവരെ സിഇഒ രാഹുല്‍ ജൊഹ്റി ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങളില്‍ ചുമതല വഹിക്കും. മുന്‍ ഇന്ത്യന്‍ നായകന് സുനില്‍ ഗവാസ്കര്‍ ഗാംഗുലിയെ പിന്തുണച്ച് രംഗത്തെത്തി. സുപ്രിംകോടതി വിധിയെ അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദും വിധിയെ പിന്തുണച്ചു.
Read more news : www.bignewslive.com
Follow us on facebook : www.facebook.com/bignewslive
Comments
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+m to swap language)