ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടുമുണ്ടെന്ന് പിസി ജോര്‍ജ് എംഎല്‍എ

തിരുവനന്തപുരം: യുവ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടുമുണ്ടെന്ന ആരോപണവുമായി പിസി ജോര്‍ജ് എംഎല്‍എ. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശമുള്ളത്. പള്‍സര്‍ സുനിയുടെ കത്ത് ദിലീപിന്റെ പക്കല്‍ എങ്ങനെ എത്തിയെന്ന് അന്വേഷിക്കണമെന്നാണ് പിസിജോര്‍ജ്ജ് ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലില്‍ നിന്ന് എഴുതിയ കത്ത് സൂപ്രണ്ട് അറിയാതെയാണോ പുറത്തെത്തിയത് എന്നാണ് പിസിയുടെ ചോദ്യം. കണ്ടിട്ടുണ്ടെങ്കില്‍ അത് വിശദമായി പരിശശോധിച്ചില്ലേ എന്നും അദ്ദേഹം സംശയം ഉന്നയിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആദ്യം ആരോപിച്ചതും പിസി ജോര്‍ജ് എംഎല്‍എ ആയിരുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)