ദിലീപിനേയും കാവ്യാ മാധവനേയും ഫേസ്ബുക്കില്‍ കാണാനില്ല; വിവാഹ ശേഷം ഉണ്ടായ രൂക്ഷമായ പ്രതികരണങ്ങള്‍ ഭയന്ന് ഇരുവരും ഫേസ്ബുക്ക് ഉപേക്ഷിച്ചുവെന്നും സൂചന

prayar gopalakrishnan,sabarimala,pampa river
വിവാഹത്തിന് മുമ്പുവരെ ദിലീപും കാവ്യാ മാധവനും ഫേസ്ബുക്കില്‍ സജീവമായി വിശേഷങ്ങള്‍ പങ്കുവെക്കുകയും ആരാധകരുമായി സംവദിക്കുകയും ചെയ്യുന്ന താരങ്ങളായിരുന്നു. ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകളെല്ലാം വന്നിരുന്ന കാലത്ത് പലപ്പോഴും ഇരുവരും പ്രതികരിച്ചിരുന്നതും ഫേസ്ബുക്കിലൂടെയായിരുന്നു. ദിലീപ് ആരാധകരെ വിവാഹക്കാര്യം അറിയിച്ചതും എഫ്ബിയിലൂടെയാണ്. എന്നാല്‍ വിവാഹ ശേഷം ഇരുവരും ഫേസ്ബുക്ക് ഉപേക്ഷിച്ച മട്ടാണ്.വിവാഹം നടന്ന നവംബര്‍ അവസാനം വരെ ആഴ്ചയില്‍ മൂന്നോ നാലോ പോസ്റ്റുകള്‍ നടത്തിയിരുന്ന ദിലീപ് അതിനു ശേഷം ഒരിക്കല്‍ പോലും ഫേസ്ബുക്കില്‍ തിരിച്ചെത്തിയിട്ടില്ല. കാവ്യയുടെ സ്ഥിതിയും മറിച്ചല്ല. മഞ്ജുവാര്യരുമായുള്ള ദിലീപിന്റെ വിവാഹമോചനക്കാര്യത്തില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്ന ഒരു കാരണം കാവ്യയുമായുള്ള ബന്ധമായിരുന്നു. തന്റെ പേരില്‍ ബലിയാടായ ആളെ തന്നെ വിവാഹം ചെയ്യുന്നുവെന്നാണ് വിവാഹ വേളയില്‍ ദിലീപും പറഞ്ഞത്. ഇരുവരുടെയും പേജുകളിലും മഞ്ജുവിന്റെ പേജിലും രൂക്ഷമായ പരിഹാസമാണ് പ്രേക്ഷകരില്‍ പലരും കാവ്യക്കും ദിലീപിനും നേരേ നടത്തിയിട്ടുള്ളത്. വിവാഹ ശേഷം പലരും കാവ്യയുടെയും ദിലീപിന്റെയും പഴയ പോസ്റ്റുകള്‍ക്കു കീഴെ ഇരുവരെയും അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണെന്ന സൂചന നവദമ്ബതികളും നല്‍കി. എന്നാല്‍ അതുണ്ടായിട്ടില്ല. രൂക്ഷമായ പ്രതികരണം ഭയന്നാണ് ഇരുവരും ഫേസ്ബുക്കില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)