എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ല: രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവു എന്ന് നടി മഞ്ജൂ വാര്യരോട് ദീപാ നിശാന്ത്

തൃശ്ശൂര്‍: എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ലെന്ന് നടി മഞ്ജൂ വാര്യരോട് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ലെന്നും ഒരു നിലപാടു കൂടിയാണതെന്നും രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവാനും ദീപാനിശാന്ത് മഞ്ജുവാര്യരോട് ആവശ്യപ്പെട്ടു. കമലിന്റെ പുതിയ ചിത്രമായ ആമിയില്‍ മാധവിക്കുട്ടി ആകുന്നതിനും തട്ടമിട്ട ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനും എതിരേ സംഘപരിവാര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മഞ്ജു വാര്യര്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് ഷെയര്‍ ചെയ്ത് കൊണ്ടാണ് ദീപാ നിശാന്ത് രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറയാന്‍ മഞ്ജുവാര്യരോട് ആവശ്യപ്പെട്ടത്. രാഷ്ട്രീയവത്കരിക്കുക എന്നതിനര്‍ത്ഥം പാര്‍ട്ടിവല്‍ക്കരിക്കുക എന്നല്ല എന്ന് മാര്‍ത്താ ഹാര്‍നേക്കര്‍ പറഞ്ഞിട്ടുണ്ടെന്നും പരമ്പരാഗതരീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടല്‍ കൂടി രാഷ്ട്രീയമാണെന്നും ദീപ നിശാന്ത് ചൂണ്ടിക്കാണിക്കുന്നു. ശരിയെന്ന് തോന്നുന്നതിനോട് ചേര്‍ന്നു നില്‍ക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നര്‍ത്ഥം. ഒരു നിലപാടു കൂടിയാണത്. എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ല മഞ്ജൂ... രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ ആശംസകള്‍.. എന്ന് പറഞ്ഞാണ് മഞ്ജുവിന്റെ പോസ്റ്റ് ദീപാ നിശാന്ത് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതേ കാര്യങ്ങള്‍ മഞ്ജുവിന്റെ പോസ്റ്റിന്റെ താഴെ കമന്റായും ദീപാ നിശാന്ത് എഴുതിയിട്ടുണ്ട്. ദീപാ നിശാന്തിന്റെ കുറിപ്പ്: രാഷ്ട്രീയവത്കരിക്കുക എന്നതിനർത്ഥം പാർട്ടിവൽക്കരിക്കുക എന്നല്ല എന്ന് മാർത്താ ഹാർനേക്കർ പറഞ്ഞിട്ടുണ്ട്. പരമ്പരാഗതരീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടൽ കൂടി രാഷ്ട്രീയമാണ്. ശരിയെന്ന് തോന്നുന്നതിനോട് ചേർന്നു നിൽക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നർത്ഥം. ഒരു നിലപാടു കൂടിയാണത്. എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാൾ അശ്ലീലമായി മറ്റൊന്നുമില്ല മഞ്ജൂ... രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ ആശംസകൾ.. നേരത്തെ, എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന 'ആമി' എന്ന സിനിമയില്‍ മാധവിക്കുട്ടിയായി അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ലെന്ന് നടി മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ കമല്‍സാറിനെ ചുറ്റിയുളള രാഷ്ട്രീയചര്‍ച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കുകയുമരുതെന്നുംമഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. കമലിന്റെ 'ആമി'യില്‍ മാധവിക്കുട്ടിയുടെ വേഷം ചെയ്യാന്‍ തീരുമാനിച്ചതിന് മഞ്ജു വാര്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയത് കമല്‍ സാര്‍ എനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്റെ 'ഈ പുഴയും കടന്നും', 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തും' പോലെയുള്ള സിനിമകള്‍ എന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും വലിയ ഭാഗ്യങ്ങളാണ്. കമല്‍ സാറിന്റെ രാഷ്ട്രീയമല്ല, അദ്ദേഹത്തിലെ കലാകാരനോടുള്ള ആദരവും ഇരുപതുവര്‍ഷത്തിനുശേഷം ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിലുള്ള ആവേശവുമാണ് ഇപ്പോള്‍ ഉള്ളില്‍ എന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)