തിരുവനന്തപുരം: വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി പിടിച്ചു തള്ളിയ യുവാവാണ് വാഹനമിടിച്ച് മരിച്ചത്. കിടങ്ങാംവിള സ്വദേശി സനലാണ് മരിച്ചത്… ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
ഡിവൈഎപിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ജനകീയ സമിതി നെയ്യാറ്റിന്‍കരയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. നെയ്യാറ്റിന്‍കര കിടങ്ങാം വിളയില്‍ ചായക്കടയില്‍ ഇരിക്കുകയായിരുന്ന സനലിന്റെ വാഹനം ഡിവൈഎസ്പി യുടെ വാഹനത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തു. സമീപത്തെ വീട്ടില്‍ നിന്നിറങ്ങിയ ഡിവൈഎസ്പി വാഹനം മാറ്റാന്‍ പറഞ്ഞു കൊണ്ടു സനലിനോടു കയര്‍ക്കുകയായിരുന്നു. മര്‍ദനമേറ്റ സനല്‍ റോഡിലേക്ക് വീഴുകയും എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സനലിനെ ആശുപത്രിയില്‍ കൊണ്ടുപോകാനും ഡിവൈഎസ്പി കൂട്ടാക്കിയില്ല. ശേഷം വിവരമറിഞ്ഞെത്തിയ എസ്ഐ എത്തി ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയും ആയിരുന്നു. മെഡിക്കല്‍ കോളജിലെത്തിയപ്പോഴും സനല്‍ മരിച്ചിരുന്നു. ഇതിനിടെ ഡിവൈഎസ്പിക്കെതിരെ കൊലപാതകത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ജനകീയ സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
Discussion about this post