ലോകകപ്പ; 2019 ലോകകപ്പില്‍ ധോണി അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിന് ഇറങ്ങണുമെന്ന് നിര്‍ദ്ദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. കളിയുടെ വേഗം നിയന്ത്രിക്കാന്‍ സാധിക്കുന്ന കളിക്കാരനാണ് താനെന്ന് ധോണി തെളിയിച്ചിട്ടുണ്ടെന്നും സച്ചിന് പറഞ്ഞു.
ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന 2019 ലോകകപ്പില്‍ കളത്തില്‍ എംഎസ് ധോണി അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സച്ചിന് തെണ്ടുല്‍ക്കര്‍. നേരത്തെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ധോണി നാലാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അഭിപ്രായത്തില്‍ ധോണി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നാണെന്ന് സച്ചിന് പറഞ്ഞു. ടീം കോമ്പിനേഷന്‍ എന്താണെന്ന് തനിക്കറിയില്ല. എന്നാല്‍ രോഹിത്തും ശിഖര്‍ ധവാനും ബാറ്റിങ് ഓപ്പണ്‍ ചെയ്യുമ്പോള്‍ വിരാട് കോലി മൂന്നാമനായും ഇറങ്ങണം. നാലാമനായി ആരിറങ്ങിയാലും ധോണി അഞ്ചാമനായാണ് ബാറ്റ് ചെയ്യേണ്ടത്. ഹാര്‍ദിക് പാണ്ഡ്യ ഇതിനുശേഷം ബാറ്റ് ചെയ്യണമെന്നും സച്ചിന് പറഞ്ഞു.
Discussion about this post