കുട്ടിയ്ക്ക് വാങ്ങിയ ടെഡി ബിയറില്‍ നിന്ന് അസഹനീയ ദുര്‍ഗന്ധം, തുറന്ന് നോക്കിയപ്പോള്‍ ചോരയില്‍ മുങ്ങികുളിച്ച പഞ്ഞികെട്ടുകള്‍

children , teddy bear, hospital waste
മാരാരിക്കുളം: ഊട്ടിയിലേയ്ക്ക് നടത്തിയ വിനോദയാത്രയ്ക്കിടെ കുട്ടിയ്ക്ക് വാങ്ങിയ നല്‍കിയ പാവക്കുള്ളില്‍ നിന്ന് കണ്ടെത്തിയത് ചോരയില്‍ മുങ്ങിക്കുളിച്ച പഞ്ഞികെട്ടുകളും ബാന്‍ഡേജുകളും മറ്റും കണ്ടെത്തി. ആലപ്പുഴ മാരാരിക്കുളം സ്വദേശിനിയായ ശ്രീമോള്‍ എന്ന വീട്ടമ്മ വാങ്ങിയ പാവയ്ക്കുള്ളില്‍ നിന്നുമാണ് ആശുപത്രിയിലെ മാലിന്യങ്ങള്‍ കണ്ടെത്തിയത്. പാവക്കുള്ളില്‍ നിന്നും അസഹീനയമായ ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് പാവയെ തുറന്ന് നോക്കിയത്. ആശുപത്രികളില്‍ രക്തം തുടയ്ക്കാനും മറ്റും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പഞ്ഞിയാണ് പാവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെയാണ് വീട്ടമ്മ സമൂഹമാധ്യമത്തില്‍ വിവരം പങ്കുവച്ചത്. തുറന്നതിന് ശേഷവും രൂക്ഷമായ ദുര്‍ഗന്ധമാണ് ഉള്ളതെന്നും കൈകൊണ്ട് തൊടാന്‍ പോലും ആകാത്തത്ര മാലിന്യങ്ങളാണ് പാവയ്ക്കുള്ളിലുള്ളതെന്നും ശ്രീമോള്‍ പറയുന്നു. കുട്ടിയുടെ വാശിയെ തുടര്‍ന്നാണ് പാവ വാങ്ങിയത്. വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ ഒരു വഴിക്കച്ചവടക്കാരനില്‍ നിന്നാണ് വലുപ്പമുള്ള ടെഡി ബെയര്‍ വാങ്ങിയത്. ഇതരസംസ്ഥാനക്കാരനായ കച്ചവടക്കാരന്റെ പക്കല്‍ നിന്ന് 350 രൂപയ്ക്കാണ് പാവ വാങ്ങിയത്. പാവ വാങ്ങിയപ്പോള്‍ മുതല്‍ വീടിനുള്ളില്‍ ദുര്‍ഗന്ധമുണ്ടായിരുന്നതായി ശ്രീമോള്‍ പറയുന്നു. അപ്പോഴൊന്നും പുതിയ പാവയെ സംശയിച്ചില്ല. ദുര്‍ഗന്ധത്തിന് മറ്റൊരു കാരണവും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പാവ പരിശോധിച്ചത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)