വിലവര്‍ധനവിന് ഇടയിലും വന്‍ ഡിസ്‌കൗണ്ടുകളുമായി കാര്‍ നിര്‍മ്മാതാക്കള്‍

prayar gopalakrishnan,sabarimala,pampa river
ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് III വാഹനങ്ങള്‍ നിരോധിച്ചുള്ള സുപ്രീംകോടതി ഉത്തരവ് വിപണിയില്‍ വരുത്തിയിരിക്കുന്ന നഷ്ടങ്ങള്‍ ചില്ലറയൊന്നുമല്ല. ഇതിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ലഭ്യമായിരിക്കുന്ന ബിഎസ് IV വാഹനങ്ങളുടെ വില വര്‍ധനവും ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഉപഭോക്താക്കളെ വീണ്ടും ആശ്ചര്യപ്പെടുത്തി മുന്‍നിര കാര്‍ നിര്‍മാതാക്കളെല്ലാം വമ്പന്‍ ഓഫറുകളാണ് മോഡലുകള്‍ക്ക് മേല്‍ നല്‍കുന്നത്. ബിഎസ് III മോഡലുകളില്‍ നേരിട്ട നഷ്ടം തിരിച്ച് പിടിക്കാന്‍ വാഹന വില കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെയാണ് പുതിയ ഓഫറുകളുമായി നിര്‍മാതാക്കള്‍ വന്നിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് മുന്നോടിയായി ടൂവീലര്‍ ബ്രാന്‍ഡുകള്‍ നടത്തിയ ഓഫര്‍ മാമങ്കത്തിന്റെ അമ്പരപ്പ് മാറും മുമ്പെയാണ് ഇപ്പോള്‍ കാര്‍ നിര്‍മാതാക്കളും വിപണിയില്‍ സാന്നിധ്യമറിയിച്ചിട്ടുള്ളത്.രാജ്യത്തെ മുന്‍നിര നിര്‍മാതാക്കളായ മാരുതി സുസൂക്കി, ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായ്, ഫോര്‍ഡ്, ഫോക്‌സ് വാഗന്‍ മുതലായവര്‍ നല്‍കുന്ന ഓഫറുകള്‍ പരിശോധിക്കാം.ന്യൂഡല്‍ഹി ആസ്ഥാനമായ ഡീലറുകള്‍ നല്‍കുന്ന ഓഫറുകളെ പശ്ചാത്തലമാക്കിയുള്ള ഡിസ്‌കൗണ്ടുകളാണ് ചുവടെ നല്‍കുന്നത്. അതിനാല്‍ ഡീലര്‍ടുഡീലര്‍, സിറ്റിടുസിറ്റി അടിസ്ഥാനത്തില്‍ ഡിസ്‌കൗണ്ടുകള്‍ വ്യത്യാസപ്പെടാം. രാജ്യത്തെ മുന്‍നിര നിര്‍മാതാക്കളായ മാരുതി സുസൂക്കി, ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായ്, ഫോര്‍ഡ്, ഫോക്‌സ് വാഗന്‍ മുതലായവര്‍ നല്‍കുന്ന ഓഫറുകള്‍ പരിശോധിക്കാം ന്യൂഡല്‍ഹി ആസ്ഥാനമായ ഡീലറുകള്‍ നല്‍കുന്ന ഓഫറുകളെ പശ്ചാത്തലമാക്കിയുള്ള ഡിസ്‌കൗണ്ടുകളാണ് ചുവടെ നല്‍കുന്നത്. അതിനാല്‍ ഡീലര്‍ടുഡീലര്‍, സിറ്റിടുസിറ്റി അടിസ്ഥാനത്തില്‍ ഡിസ്‌കൗണ്ടുകള്‍ വ്യത്യാസപ്പെടാം. മാരുതി സുസൂക്കി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി ഒരുപിടി ഓഫറുകളെയാണ് ബിഎസ് IV മോഡലുകളില്‍ നല്‍കുന്നത്. അതേസമയം, മള്‍ട്ടി പ്രൊഡക്ടിവിറ്റി മോഡലായ എര്‍ട്ടിഗയിലാണ് ഏറ്റവും കുറഞ്ഞ ഡിസ്‌കൗണ്ട് മാരുതി നല്‍കുന്നത്. 5000 രൂപയുടെ കിഴിവാണ് എര്‍ട്ടിഗയില്‍ ഉപഭോക്താവിന് ലഭിക്കുക.ഇതിന് പുറമെ, പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയില്‍ നിന്നുള്ള മോഡലുകള്‍ക്കും മാരുതി ഓഫര്‍ നല്‍കുന്നുണ്ട്.ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ് മോഡലുകളിലാണ് മാരുതി ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ട് നല്‍കുന്നത്. 30000 രൂപയാണ് എജിഎസ് മോഡലുകള്‍ക്ക് മേല്‍ ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കുക. ആള്‍ട്ടോ 800, ആള്‍ട്ടോ K10, സെലറിയോ, വാഗണ്‍ആര്‍, ഡിസൈര്‍, സ്വിഫ്റ്റ് മോഡലുകളിലാണ് മാരുതി സുസൂക്കി ഓഫറുകളെ ഒരുക്കിയിട്ടുള്ളത്. ഹ്യുണ്ടായ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളും ഡിസ്‌കൗണ്ട് നല്‍കുന്നതില്‍ അത്ര മോശക്കാരാകുന്നില്ല. അതേസമയം, ഉപഭോക്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍ 5000 രൂപയുടെ അധിക ഡിസ്‌കൗണ്ടും ലഭിക്കും.എക്‌സ്‌ചേഞ്ച് ബോണസ് രൂപത്തിലാണ് എലൈറ്റ് ഐ20 യ്ക്ക് മേലും ആക്ടീവിന് മേലും ഹ്യുണ്ടായ് 20000 രൂപയുടെ ഡിസ്‌കൗണ്ട് ലഭ്യമാക്കിയിട്ടുള്ളത്. ടാറ്റ മോട്ടോര്‍സ് സെസ്റ്റ്, ബോള്‍ട്ട്, നാനോ മോഡലുകള്‍ക്ക് മേല്‍ സൗജന്യ ഇന്‍ഷൂറന്‍സാണ് ടാറ്റ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഫോക്‌സ്‌വാഗന്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗനും ഉപഭോക്താക്കള്‍ക്ക് ഓഫര്‍ നല്‍കാന്‍ തെല്ലും മടിക്കുന്നില്ല. പുത്തന്‍ മോഡലുകളായ ടിയാഗോ, ഹെക്‌സ, ടിഗോര്‍ മോഡലുകള്‍ക്ക് മേല്‍ ടാറ്റ ഡിസ്‌കൗണ്ടുകള്‍ ഒന്നും നല്‍കുന്നില്ല എന്നതും ശ്രദ്ധേയമാണ്.പോളോ, പോളോ ഓള്‍ സ്റ്റാര്‍, സബ്‌കോമ്പാക്ട് സെഡാന്‍ അമീയോ എന്നിവയ്ക്ക് മേലാണ് ഫോക്‌സ് വാഗന്‍ ഓഫര്‍ നല്‍കുന്നത്. 15000 രൂപയുടെ ഏറ്റവും കുറഞ്ഞ ഡിസ്‌കൗണ്ട് പോളോയ്ക്ക് മേലാണ് ഫോക്‌സ് വാഗന്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം, 55000 രൂപയുടെ ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ട് അമീയോയിലൂടെ ഉപഭോക്താവിന് നേടാം. ഫോര്‍ഡ് മോട്ടോര്‍സ് ഓഫര്‍ മത്സരത്തില്‍ ഫോര്‍ഡും ഇവിടെ പങ്ക് ചേര്‍ന്നിട്ടുണ്ട്. ഫിഗോ, ആസ്‌പൈര്‍, ഇക്കോസ്‌പോര്‍ട് മോഡലുകളിലാണ് ഫോര്‍ഡിന്റെ ഡിസ്‌കൗണ്ട് ലഭിക്കുക. 15000 രൂപ മുതല്‍ 30000 രൂപ വരെയാണ് ഫോര്‍ഡ് മോഡലുകളില്‍ നല്‍കുന്ന കിഴിവ്. ഫിഗോ, ആസ്‌പൈര്‍, ഇക്കോസ്‌പോര്‍ട് എസ്‌യുവി മോഡലുകള്‍ക്ക് 15000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും, 25000 രൂപയുടെ ഡിസ്‌കൗണ്ടും ഫോര്‍ഡ് നല്‍കുന്നുണ്ട്. ഓഫറുകള്‍ നേടുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ അതത് നഗരങ്ങളിലെ ഡീലര്‍ഷിപ്പുകളുമായി ബന്ധപ്പെട്ട് ഡിസ്‌കൗണ്ട് തുകയില്‍ വ്യക്തത വരുത്തേണ്ടത് അനിവാര്യമാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)