അമേരിക്കയില്‍ ക്യാന്‍സര്‍ മരണങ്ങള്‍ കുറയുന്നതായി പഠനങ്ങള്‍

prayar gopalakrishnan,sabarimala,pampa river
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ക്യാന്‍സര്‍ മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 1991 മുതല്‍ 2014 വരെയുള്ള കണക്ക് പരിശോധിച്ചതില്‍നിന്ന് ക്യാന്‍സര്‍ രോഗം മൂലമുള്ള മരണനിരക്ക് 25 ശതമാനം കുറഞ്ഞതായാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ലക്ഷം പേരില്‍ 215.1 എന്ന നിരക്കിലായിരുന്നു 1991ല്‍ അര്‍ബുദ മരണങ്ങള്‍. ഏറ്റവും കൂടിയ നിരക്കായിരുന്നു ഇത്. എന്നാല്‍, 2014ല്‍ 161.2 എന്ന നിലയിലേക്ക് ഇത് താഴ്ന്നു. പുകവലിക്കുന്നവരുടെ എണ്ണം കുറഞ്ഞതും അര്‍ബുദം നേരത്തേ കണ്ടെത്തി ചികിത്സ തേടുന്നതുമാണ് മരണനിരക്കില്‍ വലിയ വ്യത്യാസം വരാനുള്ള കാരണമായി പഠനം ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീകളേക്കാള്‍ 20 ശതമാനം കൂടുതലാണ് പുരുഷന്മാരിലെ ക്യാന്‍സര്‍ ബാധിതര്‍. മരണനിരക്കിലും 40 ശതമാനവും പുരുഷന്മാര്‍ മുന്നില്‍ നില്‍ക്കുന്നുവെന്നും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പഠനത്തില്‍ കണ്ടെത്തി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)