നോട്ട് നിരോധനം കൊണ്ടുവന്ന 2016 -17 സാമ്പത്തിക വര്‍ഷത്തില്‍ കറന്‍സി അച്ചടിക്കുന്നതിന്റെ ചെലവ് ഇരട്ടിയിലേറെയായി വര്‍ദ്ധിച്ചു. ആ വര്‍ഷം 7965 കോടി രൂപ, നോട്ട് അച്ചടിക്കുന്നതിന് വേണ്ടി ചെലവായതായി രാജ്യസഭയില്‍ നല്കിയ മറുപടിയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. 500 , 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് പുതിയ നോട്ടുകള്‍ അച്ചടിക്കേണ്ടി വന്നതിനാലാണ് ചെലവ് ഇരട്ടിച്ചത്.
2015 -16 സാമ്പത്തിക വര്‍ഷത്തില്‍ നോട്ട് അച്ചടിക്ക് 3421 കോടി രൂപയാണ് ചെലവായത്. എന്നാല്‍ 2017 -18 സാമ്പത്തിക വര്‍ഷത്തില്‍ 4912 കോടി രൂപ ഇതിനായി ചെലവഴിച്ചതായി മന്ത്രി അറിയിച്ചു.
പുതിയ 200 ,500 ,2000 നോട്ടുകളുടെ ഗുണമേന്മയെ കുറിച്ചുള്ള ചോദ്യത്തിന് മറ്റു നോട്ടുകളെ പോലെ തന്നെ ഇവയും കൂടുതല്‍ കാലം നിലനില്‍ക്കുമെന്ന് മന്ത്രി പൊന്‍ രാധാകൃഷ്ണന് മറുപടി നല്കി.
Discussion about this post