കോഴിക്കോട് : ആഭ്യന്തര ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടരവര്‍ഷത്തിന് ശേഷം ബേപ്പൂരില്‍ കണ്ടെയ്നര്‍ കപ്പലെത്തി. കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ബുധനാഴ്ച ഉച്ചയോടെ കപ്പല്‍ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു.
കൊച്ചി,ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന അഴീക്കല്‍ തീരദേശ ചരക്കു കപ്പല്‍ സര്‍വീസിന് ഇതോടെ ഔദ്യോഗിക തുടക്കമാവുകയും ചെയ്തു. കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്ന് 42 കണ്ടെയ്നറുകളുമായി ഹോപ്പ് 7 ഇന്ന് രാവിലെ ആറ് മണിയോടെയാണ് ബേപ്പൂര്‍ തീരത്തടുത്തത്.പുലര്‍ച്ചെ 3.30ന് പുറംകടലിലെത്തിയ കപ്പലിനെ മിത്രാ ടഗ്ഗ് തുറമുഖത്തേക്ക് പൈലറ്റ് ചെയ്യുകയായിരുന്നു.
ക്രെയിനുകള്‍ ഉപയോഗിച്ച് പതിനൊന്നരയോടെ 40 കണ്ടെയ്നറുകള്‍ ബേപ്പൂരില്‍ ഇറക്കി. ശേഷിക്കുന്നവയുമായി ഹോപ്പ് നാളെ അഴീക്കലിലേക്ക് യാത്രയാകും.പ്ലൈവുഡ്, ടൈല്‍സ്, സാനിറ്റി ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയാണ് ചരക്കുകളില്‍ പ്രധാനമായും ഉള്ളത്. കണ്ടെയ്നര്‍ കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുന്നതോടെ മലബാറിലെ ചരക്ക് നീക്കം സുഗമമാകും.
Discussion about this post