മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വൊഡഫോൺ-ഐഡിയ പുതിയ ബ്രാൻഡ് നെയിം പ്രഖ്യാപിച്ചു. വി (Vi) എന്നാണ് പുതിയ പേര്. പുതിയ ലോഗോയും കമ്പനി പുറത്തിറക്കി. രണ്ട് വർഷം മുൻപാണ് വൊഡഫോണും ഐഡിയയും ലയിച്ചത്.
ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ഡിജിറ്റൽ സേവനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് കമ്പനി എംഡിയും സിഇഒയുമായ രവീന്ദർ ടക്കർ പറഞ്ഞു. രാജ്യത്തെ മറ്റ് രണ്ട് പ്രമുഖ ടെലികോം കമ്പനികൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമാണ് ഒറ്റ ബ്രാൻഡ് എന്നതിലൂടെ കമ്പനി ലയനത്തിലൂടെ ലക്ഷ്യമിട്ടത്.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം എജിആർ കുടിശ്ശിക തീർക്കാൻ ലക്ഷ്യമിട്ട് ഓഹരി വിൽപ്പനയിലൂടെയും മറ്റ് നടപടികളിലൂടെയും 25,000 കോടി രൂപ സമാഹരിക്കാൻ ബോർഡ് സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ ബ്രാൻഡ് നെയിം പ്രഖ്യാപനം.
Discussion about this post